രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പൊലീസ്

തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പൊലീസ്. പൊലീസിന്റെ പോൾ ആപ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്ലഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം നൽകി.

ഇന്ത്യയിൽ ആദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പൊലീസിന്റെ നേതൃത്വത്തിൽ ആപ് പ്രവർത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോൾ ബ്ലഡിൽ രജിസ്റ്റർ ചെയ്തത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും േപ്ല സ്റ്റോർ, ആപ് സ്‌റ്റോർ എന്നിവിടങ്ങളിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം.

Leave a Reply