കോഴിക്കോട്/കണ്ണൂർ: കോവിഡ് മഹാമാരിയും തുടർന്നുള്ള പ്രതിസന്ധികളും സൃഷ്ടിച്ച രക്തക്ഷാമം പരിഹരിക്കാൻ തങ്ങളാലാകുന്ന സഹായവുമായി ‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം – കേരള‘ പ്രവർത്തകർ.
കോളജുകളും ഹോസ്റ്റലുകളും അടച്ചിരിക്കുന്നതിനാൽ ആ സാധ്യതകളും അടഞ്ഞു കിടക്കുകയാണ്. രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും മിക്കവരും കോവിഡ് പ്രതിസന്ധിയിലായതും സാഹചര്യം വഷളാക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ‘ലൈഫ് ബ്ളഡ് ഡോണേഷൻ ടീം – കേരള‘ പോലുള്ള സംഘടനകളുടെ പ്രവർത്തനം മാതൃകാപരമാകുന്നത്.