കുമളി: അടിയന്തിര ഘട്ടങ്ങളിൽ രക്താനം ചെയ്യാനും സ്വീകരിക്കാനും പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വരുന്നു. കുമളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുസംഘം യുവാക്കളാണ് സംരംഭത്തിന് പിന്നിൽ.
രക്തം ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരും രക്തം ആവശ്യമുള്ളവരും www.bloodroots.org എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്താൽ സേവനം ലഭിക്കും. തുടക്കത്തിൽ ഇടുക്കി ജില്ലയിൽ മാത്രമാണ് സേവനമെങ്കിലും ഭാവിയിൽ വെബ് സൈറ്റിനൊപ്പം മൊബൈൽ ആപ്ലിക്കേഷൻ കൂടി വികസിപ്പിച്ച് സംസ്ഥാനത്ത് മുഴുവനായും വ്യാപിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.
രക്തം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ബൂക്ക് ചെയ്യാനും വെബ് സൈറ്റിൽ സൗകര്യമുണ്ട്. ദാതാവായി രജിസ്റ്റർ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് നല്കും. വെബ്സൈറ്റിന്‍റെ ലോഞ്ചിംഗ് ലോക രക്തദാന ദിനമായ ജൂണ്‍ 14ന് ബഹു. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശാന്തി ഷാജിമോന്‍ നിര്‍വഹിക്കുമെന്ന് ബ്ലഡ് റൂട്സ്-ന്‍റെ കോ-ഓർഡിനേറ്റർമാരായ സജിമോൻ സലീം, സുബിന്‍ വര്‍ഗീസ്, ലിജു ജോസഫ്, കെ.എല്‍.ശ്യാമള എന്നിവര്‍ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.