സന്നദ്ധനാകാം സാർത്ഥകമാക്കാം
ശാസ്ത്രസാങ്കേതിക വിദ്യ ഒരുപാട് പുരോഗമിച്ചു. ബഹിരാകാശത്തെ വിനോദസഞ്ചാരമുൾപ്പെടെ അമാനൂഷികമെന്ന് കരുതിയത് പലതും മനുഷ്യന് പ്രാപ്യമായി. എന്നാൽ ജീവൻ നിലനിറുത്താൻ ആവശ്യമായ ജീവരക്തം ക്രത്രിമമായി ഉത്പാദിപ്പിക്കാൻ ഇതുവരെ ഒരു സാങ്കേതിക വിദ്യക്കും സാധിച്ചിട്ടില്ല. അതുകൊണ്ട് ആപത്ഘട്ടങ്ങളിലും അടിയന്തിര ശസ്ത്രക്രിയവേളയിലും ശരീരത്തിൽനിന്ന് നഷ്ടമാകുന്ന രക്തത്തിന് പകരം മനുഷ്യരക്തം മാത്രമെയുള്ളു. മത-ജാതി- വർഗ്ഗ- വർണ്ണ വൈരത്തിനപ്പുറം മാനവസാഹോദര്യത്തിന്റെ സത്യസന്ധമായ കൊടുക്കൽ വാങ്ങലിലൂടെയെ ശാസ്ത്രത്തിന് വഴങ്ങാത്ത രക്തക്ഷാമം പരിഹരിക്കാനുമാകു.
അതേ ! അടുത്ത ബന്ധുവൊ സുഹൃത്തൊ അജ്ഞാതനൊ ആരുമാകട്ടെ അപരൻ്റെ ജീവൻ രക്ഷിക്കാൻ നമ്മുടെ രക്തം കൂടിയേതീരു. സ്വന്തം സിരകളിൽ ഓടുന്ന രക്തത്തുള്ളികൾ മറ്റൊരുവന് പകർന്നുനൽകി ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനോളം വലിയൊരു പുണ്യവും ഇഹലോഹവാസത്തിലിൽ വേറെയില്ല. അതുകൊണ്ട് ഏതൊരു സഹജീവിക്കും ഏത് അടിയന്തിര ഘട്ടത്തിലും രക്തം ആവശ്യമായി വന്നാൽ ഒരു ഫോൺ കോളിലൂടെ/ ഇന്റർനെറ്റ് പോർട്ടലിൽ ഒരു ക്ലിക്കിലൂടെ സേവനം ലഭ്യമാക്കുന്ന പുതിയൊരു സംരഭത്തിന് നാം തുടക്കം കുറിക്കുകയാണ്. തുടക്കത്തില്‍ ഇടുക്കി ജില്ലയില്‍ എവിടെയും സേവനം ലഭ്യമാകുന്ന രീതിയിലാണ് വെബ്സൈറ്റ് / ആപ്പ് സജ്ജമാക്കുന്നത്.സഞ്ചരിക്കുന്ന രക്തബാങ്ക് പോലെ ഏത് അടിയന്തിര ഘട്ടത്തിലും രക്തദാനത്തിന് സന്നദ്ധതയുള്ളവർക്കും ഈ സംരംഭത്തിൽ രജിസ്റ്റർ ചെയ്യാം.
ഓർക്കുക..!! പ്രായപൂർത്തിയായ ഏതൊരാൾക്കും പകർച്ചവ്യാധികളൊന്നുമില്ലെങ്കിൽ 3 മാസത്തിൽ ഒരിക്കൽ രക്തം ദാനം ചെയ്യാം.
ഒരു ജീവൻ നിലനിറുത്താൻ സന്നദ്ധനാകു സ്വജീവിതം സാർത്ഥകമാക്കു.
Sajimon Salim
Founder- Blood Roots